ഫാമിലി പാക്ക് ഐസ്ക്രീം വാങ്ങിയത് കുടുംബം മുഴുവന്‍ ഇല്ലതാക്കാന്‍; ആസൂത്രണം
കോഴിക്കോട് കൊയിലാണ്ടിയിലെ പന്ത്രണ്ട് വയസുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രതി താഹിറയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. കൊലപാതകത്തിനായി കൂടുതല്‍ ആസൂത്രണം നടന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. അതേസമയം ഈ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഒാഫിസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കൊയിലാണ്ടിയിലെ പന്ത്രണ്ടുവയസുകാരന്‍ അഹമ്മദ് ഹസന്‍ റിഫായിയുടേത് ഒരു മാസത്തിലധികം നീണ്ട ആസൂത്രണത്തിനൊടുവില്‍ നടന്ന കൊലപാതകമെന്നാണ് അന്വേഷണത്തില്‍ വ്യകത്മാകുന്നത്. കുടുംബത്തെ ഒട്ടാകെ ഇല്ലാതാക്കാനാണ് ഐസ്ക്രീമിന്റെ ഫാമിലി പാക്ക് വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പടെ കൂടുതല്‍ അന്വേഷണത്തിനായാണ് പ്രതി താഹിറയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. നാളെ ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും. അതേസമയം ബാലാവകാശ കമ്മിഷന്‍ ഈ വിഷയത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഒാഫിസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നാെള തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കേസിന്റെ അന്വേഷണ പുരോഗതി ഉള്‍പ്പടെ ചേര്‍ത്ത് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോടും കമ്മിഷന്‍ ആവശ്യപ്പെടും. കുടുംബപ്രശ്നത്തെ തുടര്‍ന്നാണ് പിതൃസഹോദരി അഹമ്മദ് ഹസന്‍ റിഫായിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഐസ്ക്രീമില്‍ എലിവിഷം കലര്‍ത്തിയത്. തിങ്കളാഴ്ചയാണ് കുട്ടി മരിച്ചത്. ഐസ്ക്രിം നല്‍കുന്ന സമയത്ത് താഹിറയുടെ സഹോദരന്റെ ഭാര്യയും രണ്ടു മക്കളും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വടകര ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍