താമരശ്ശേരിയിൽ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവാവിന് വെട്ടേറ്റു.
താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് സമീപം പ്രവർത്തിക്കുന്ന തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന നരിക്കുനി കാരുകുളങ്ങര അപ്പൂസ് എന്ന് വിളിക്കുന്ന മൃതുൽ (24) നാണ് തലക്ക് വെട്ടേറ്റത്.തലക്കും, ദേഹത്തുമാണ് വെട്ടേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് തലക്ക് പതിമൂന്നോളം സ്റ്റിച്ച് ഇട്ടെങ്കിലും രക്തസ്രാവം നിലക്കാത്തതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രാത്രി ഒന്നര മണിയോടെയായിരുന്നു ആക്രമം കാറിൽ എത്തി തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ താമരശ്ശേരി ഭാഗത്ത് നിന്നും മറ്റൊരു കാറിൽ എത്തിയ യുവാവാണ് വെട്ടി പരിക്കേൽപ്പിച്ചത്.
പറഞ്ഞു. രാത്രി 1.30 ഓടെയായിരുന്നു സംഭവം.
താമരശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍