സഹകരണ എക്സ്പോ വിളംബരറാലി നടത്തി

 കേരള സർക്കാരിന്റെ മൂന്നാം 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോയുടെ പ്രചാരണാർത്ഥം താമരശ്ശേരിയിൽ വിളംബരജാഥ നടത്തി കെ. വിജയകുമാർ ഉൽഘാടനം ചെയ്തു. താമരശ്ശേരി സർവീസ് സഹകരണബാങ്ക് ഡയറക്ടർ കെ. വി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ കെ. പി. രാധാകൃഷ്ണൻ, കെ. പി. ഹരിദാസൻ,അർബൻ സൊസൈറ്റി സെക്രട്ടറി സാജു ജോസഫ്,സർവീസ് ബാങ്ക് സെക്രട്ടറി അജിത. കെ. വി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍