നികുതി/മറ്റ് ഫീസ് വർദ്ധനവ് സർക്കാർ പിൻവലിക്കണമെന്ന് പ്രമേയം പാസാക്കി താമരശ്ശേരി ഗ്രാമ പഞ്ചായത്ത്.

 
താമരശ്ശേരി: കെട്ടിടനികുതി, പെർമിറ്റ് അപേക്ഷാ ഫീസ് എന്നിവ വർധിപ്പിച്ച് പൊതുജനങ്ങളെ പ്രയാസപ്പെടുത്തിയിട്ടുള്ള വർധനവ്  സർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി ഗ്രാമ പഞ്ചായത്ത്  ഭരണ സമിതി പ്രമേയം പാസാക്കി.

തീരുമാനത്തിൽ ഇടതുമെമ്പർ മാർ വിയോജിച്ചു. കെട്ടിടനിർമാണ അനുമതിക്കുള്ള ഫീസ്, കെട്ടിടനികുതി എന്നിവ 20 ഇരട്ടിയോളം വർധിപ്പിച്ചതിനെതിരേയാണ്‌ താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രമേയം പാസാക്കിയത്.

ഈ വർദ്ധനവ് ജനജീവിതം ദുസ്സഹം ആകുമെന്നും , ജനങ്ങൾ എല്ലാ മേഖലകളിലും പൊറുതിമുട്ടിയ ഈ സാഹചര്യത്തിലും അനിയന്ത്രിതമായി വർധിപ്പിച്ച  ഫീസുകളും നികുതികളും    സംസ്ഥാന സർക്കാർ പിൻവലിക്കണമെന്നും പ്രസിഡന്റ്‌  ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ  പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍