മടവൂർ സി.എം മഖാം ശരീഫിലെ മുപ്പത്തി മുന്നാം ഉറൂസ് മുബാറക്കിനു ഇന്ന് തുടക്കമാവും. 


കോഴിക്കോട്: ദക്ഷിണ്യേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മടവൂർ സി.എം മഖാം ശരീഫിലെ മുപ്പത്തി മുന്നാം ഉറൂസ് മുബാറക്കിനു ഇന്ന് തുടക്കമാവും. കാലത്ത് 9.30 ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മഖാം സിയാറത്തിനു ശേഷം സയ്യിദ് എൻ.പി.എം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കൊടി ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാവുമെന്ന് ഭാരവാഹികളായ മൂത്താട്ട് അബ്ദുറഹിമാൻ മാസ്റ്റർ, എ.പി. നാസർ മാസ്റ്റർ എന്നിവർ പറഞ്ഞു. മൗലിദ് സദസ്സിന് ഒളവണ്ണ അബൂബക്കർ ദാരിമി നേതൃത്വം നൽകും.  മതപ്രഭാഷണ പരിപാടി സമസ്ത ജനസിക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീൻ ഖാസിമി പ്രഭാഷണം നടത്തും. ബുധൻ രാവിലെ പത്തിന് നടക്കുന്ന ജാമിഅ അശ്അരിയ്യ ഉസ്റ സംഗമം നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാത്രി നടക്കുന്ന മജ്ലിസുന്നൂറിന് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും. തുടർന്ന് നിസാമുദ്ദീൻ അസ്ഹരി കുമ്മനം പ്രഭാഷണം നടത്തും.
ഇരുപത്തി ഏഴിനു വ്യാഴം രാവിലെ പത്തിന് നടക്കുന്ന സി.എം അനുസ്മരണവും, ഉലമ - ഉമറാ സംഗമവും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂർ വിഷയാവതരണം നടത്തും. ഉച്ചക്ക് മൂന്നിന് നടക്കുന്ന സ്നേഹ സംഗമം ഡോ. എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാമി വന്ദന രൂപൻ ജ്ഞാനതപസ്വി, ശുഹൈബുൽ ഹൈതമി വാരാമ്പറ്റ തുടങ്ങിയവർ സംസാരിക്കും. രാത്രി നടക്കുന്ന സ്വലാത്ത് മജ്ലിസിനു ശേഷം അൻവർ മുഹ്‌യിദ്ദീൻ ഹുദവി പ്രഭാഷണം നടത്തും. ഇരുപത്തി എട്ട് വെള്ളിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന ദിക്റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യും. സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്ല്യാർ ഉൾപ്പെടെ പ്രമുഖ വ്യക്തികൾ നേതൃതം നൽകും.
ഇരുപത്തി ഒമ്പതാം തിയ്യതി ശനിയാഴ്ച രാവിലെ ആറു മണി മുതൽ വൈകുന്നേരം നാലുവരെ ഇടതടവില്ലാതെ നടക്കുന്ന അന്നദാനത്തോടെ പരിപാടിക്ക് സമാപനമാവും.  വാർത്താ സമ്മേളനത്തിൽ  
യു. ശറഫുദ്ദീൻ മാസ്റ്റർ,
ടി.പി.സി.മുഹമ്മദ് കോയ ഫൈസി,
ഫൈസൽ ഫൈസി മടവൂർ, വി.സി റിയാസ് ഖാൻ, ഹാരിസ് അശ്അരി, പി.എം മൊയ്തീൻ കോയ  സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍