റോഡ് മുറിച്ചുകടക്കവെ ബസ്സിനടിയില്‍പ്പെട്ട് സ്ത്രീക്ക് ദാരുണാന്ത്യം
കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം ബസ്സിനടിയില്‍പ്പെട്ട് സ്ത്രീക്ക് ദാരുണാന്ത്യം. എരമംഗലം സ്വദേശി ഷൈനിയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കവേ ആയിരുന്നു അപകടം. ഡ്രൈവര്‍ അപകടം നടന്നയുടന്‍ ബസ്സില്‍നിന്ന് ഇറങ്ങിയോടി.
മുക്കം - കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഫാന്റസി എന്ന ബസ്സിനടിയിലാണ് സ്ത്രീ കുടുങ്ങിയത്. ബസ് ഡ്രൈവര്‍ ഇറങ്ങിയോടിയതിനെത്തുടര്‍ന്ന് മറ്റൊരു ഡ്രൈവര്‍ എത്തിയാണ് സ്ത്രീയെ ബസ്സിനടിയില്‍നിന്ന് പുറത്തേക്കെടുക്കാന്‍ സഹായിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍