കൊയിലാണ്ടിയിൽ സുരക്ഷയില്ലാതെ എത്തിച്ച ഓണ്‍ലൈന്‍ പടക്കം പൊട്ടിച്ച്‌ നിര്‍വീര്യമാക്കി

കൊയിലാണ്ടി: പോലീസ് പിടികൂടിയ പടക്കങ്ങള്‍ പൊട്ടിച്ച് നിര്‍വീര്യമാക്കി. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് നല്‍കാനായി കൊണ്ടുവന്ന പടക്കങ്ങളാണ് തങ്കമല ക്വാറിയില്‍ പൊട്ടിച്ചു തീര്‍ത്തത്.

ഒരുലോറിയില്‍ വടകര, മാഹി ഭാഗങ്ങളിലേക്ക് സുരക്ഷാസംവിധാനമില്ലാതെ കൊണ്ടുപോവുകയായിരുന്ന പടക്കങ്ങള്‍ കഴിഞ്ഞദിവസം കൊയിലാണ്ടി പോലീസ് പിടികൂടുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് നടപടി.

ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ കൊയിലാണ്ടി എസ്.ഐ. എം.പി. ശൈലേഷിന്റെയും ബോംബ് സ്‌കോഡിന്റെയും നേതൃത്വത്തിലാണ് ക്വാറിയില്‍ ബുധനാഴ്ചകാലത്ത് പടക്കങ്ങള്‍ പൊട്ടിച്ച് നിര്‍വീര്യമാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍