കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ ഷാഫിയുടെ പുതിയ വീഡിയോ പുറത്ത്.
താമരശ്ശേരി: കൊട്ടേഷൻ സംഘം
തട്ടിക്കൊണ്ടുപോയ ഷാഫിയുടെ പുതിയ
വീഡിയോ പുറത്ത്. തന്നെ കൊണ്ട് എല്ലാം ചെയ്യിച്ചത് ഷാഫിയാണ്. ഞാൻ മരിച്ചാൽ എനിക്ക് രണ്ട് പെൺകുട്ടികളാണുള്ളത്.
സ്വത്ത് സഹോദരിന് ലഭിക്കും. അതിന് വേണ്ടി എന്നെ കുടുക്കുകയാണ്. ഇത് പിതാവും ബന്ധുവായ സുഹൈലും നേരത്തെ തന്നോട് പറഞ്ഞതാണെന്നും വീഡിയോയിൽ പറയുന്നു.
ഈ പരിപാടികളെല്ലാം ആസൂത്രണം ചെയ്തത് നൗഫലാണ്. എന്നെ ആരെങ്കിലും തട്ടിയാലോ കൊന്നാലോ ആ മൊതല് അവന് കിട്ടാൻ വേണ്ടി ഉള്ളതെല്ലാം അവൻ ചെയ്തിട്ടുണ്ട്. ഞാൻ കുടങ്ങിയപ്പോൾ അവൻ തിരിഞ്ഞു നോക്കുന്നില്ല. ഞാൻ എവിടെ ആണ് ഉള്ളതെന്നോ എന്താണ് എന്റെ
അവസ്ഥയെന്നോ പുറംലോകം കാണാത്ത
ഇരുട്ടു മുറിയിലാണ് ഉള്ളത്. ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ട് ജേഷ്ടനോട് പറഞ്ഞ് എന്നെ ഇവിടെനിന്ന് രക്ഷപ്പെടുത്തണമെന്ന് കേണപേക്ഷിക്കുന്നു. ഇതാണ് പുതുതായി പുറത്തു വന്ന വീഡിയോയിയും ഓഡിയോ സന്ദേശത്തിലും പറയുന്നത്.
സൗദി രാജ കുടുംബത്തിന്റെ 325 കിലോ സ്വർണ്ണം കവർച്ച ചെയ്ത് കടത്തിയതിന്റെ വിഹിതം നൽകാത്തതിനാലാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് പറയുന്ന ഷാഫിയുടെ വീഡിയോ ഇന്നലെ പുറത്ത് വന്നിരുന്നു. 80 കോടി വില വരുന്ന സ്വർണ്ണമാണെന്നും ഇതിൽ 20 കോടി തട്ടിക്കൊണ്ടുപോയവർക്ക് നൽകണമെന്നുമായിരുന്നു ആദ്യ വീഡിയോയിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്തെത്തിയത്. എന്നാൽ ഷാഫി എവിടെയാണെന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ഇതേവരേ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍