മെഡിക്കൽ കോളജിൽ ഗതാഗത പരിഷ്ക്കരണം
.
കോഴിക്കോട്: മെഡിക്കൽ കോളജ് ജംഗ്ഷനിൽ അടുത്ത കാലത്തായി ഉണ്ടായ റോഡപകടങ്ങളെ തുടർന്ന് രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ സിറ്റി ട്രാഫിക് പൊലിസിന്റെ നേതൃത്വത്തിൽ ഗതാഗത പരിഷ്ക്കരണം നടപ്പിലാക്കി. ജംഗ്ഷനിലെ സർക്കിളിന് സമീപത്തായുള്ള സീബ്രാ ലൈനിന് സമാന്തരമായി കാൽനടയാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്ന രീതിയിൽ ഗർഡർ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ആശുപത്രി പ്രധാന കവാടത്തിന് മുൻവശം ഇരുമ്പ് ഗർഡറുകൾ റൗണ്ടായും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ബസ്സുകൾ നിർത്തുന്ന സ്ഥലങ്ങളിൽ മാറ്റം വരുത്താനോ ഹൈക്കോടതിയുടെ 3 (153) ഉത്തരവിന് വിപരീതമായ രീതിയിൽ പ്രവർത്തിക്കുന്ന ഓട്ടോ സ്റ്റാന്റ് ഉചിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനെ കുറിച്ചോ ട്രാഫിക് റഗുലേറ്ററി കമ്മറ്റി പഠനം നടത്താൻ പോലും തയ്യാറാകാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍