പ്രായപൂർത്തിയാകാത്ത വിദ്യാർഥി സ്കൂട്ടർ ഓടിച്ചു;രക്ഷിതാവിന്റെ പേരിലും സ്‌കൂട്ടർ ഉടമയടെ പേരിലും പോലീസ് കേസെടുത്തു.
തളിപ്പറമ്പ് : സ്‌കൂട്ടറോടിക്കുകയായിരുന്ന 17-കാരനെ അള്ളാംകുളത്തുവെച്ച് പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഹെൽമെറ്റില്ലാതെയായിരുന്നു യാത്രചെയ്തത്. പതിനേഴുകാരന്റെ രക്ഷിതാവിന്റെ പേരിലും സ്‌കൂട്ടർ ഉടമയടെ പേരിലും പോലീസ് കേസെടുത്തു.
രണ്ടുപേരും 25,000 രൂപ വീതം പിഴ അടയ്‌ക്കേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്തവർ ഇരുചക്രവാഹനമോടിച്ചതിന് മൂന്നുമാസത്തിനുള്ളിൽ തളിപ്പറമ്പ് പോലീസ് രജിസ്ട്രർ ചെയ്ത 11-ാമത്തെ കേസാണിത്. കുട്ടിഡ്രൈവർമാർക്കെതിരേ നടപടി ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍