ഭാര്യയുടെ പുരുഷ സുഹൃത്തിനെ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കുത്തിപ്പരുക്കേല്‍പ്പി

ഭാര്യയുടെ പുരുഷ സുഹൃത്തിനെ ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കുത്തിപരുക്കേല്‍പിച്ചു. തൃശൂര്‍ മാള സ്റ്റേഷനില്‍ നട്ടുച്ചയ്ക്കായിരുന്നു ആക്രമണം. പരുക്ക് ഗുരുതരമല്ല. ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. 

മാള വടമ സ്വദേശിനിയായ ചിത്തിരയെ മാര്‍ച്ച് 31 മുതല്‍ കാണാനില്ലായിരുന്നു. യുവതി മാള പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഒപ്പം, പുരുഷ സുഹൃത്തും ഉണ്ടായിരുന്നു. തൃശൂര്‍ സ്വദേശിയായ സജീഷിനൊപ്പം താമസിക്കുകയായിരുന്നുവെന്ന് യുവതി മൊഴിനല്‍കി. 

വിവരമറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് മലപ്പുറം സ്വദേശി അഭിലാഷ് സ്റ്റേഷനില്‍ എത്തിയിരുന്നു. പൊലീസ് സ്റ്റേഷന്റെ സന്ദര്‍ശക മുറിയിലിരുന്ന പുരുഷ സുഹൃത്ത് സജീഷിനെ ഭര്‍ത്താവ് അഭിലാഷ് കുത്തിപരുക്കേല്‍പിച്ചു. ചെവിയിലാണ് കുത്തേറ്റത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. വധശ്രമത്തിന് ഭര്‍ത്താവ് അഭിലാഷിനെതിരെ കേസെടുത്തു. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാവിനെ യുവതി പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. രണ്ടു മക്കളെ ഉപേക്ഷിച്ചായിരുന്നു യുവതി സുഹൃത്തിനൊപ്പം പോയത്.  ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍