സ്കൂൾ മൈതാനത്ത് വെള്ളം കെട്ടിക്കിടക്കുന്ന നിലയിൽ


താമരശ്ശേരി : വിദ്യാർത്ഥികളും കായികപ്രേമികളും ഏറെ ആശ്രയിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസ് സ്കൂൾ മൈതാനം വെള്ളം കെട്ടിക്കിടന്ന് ഉപയോഗശൂന്യമാകുന്നു.

മൈതാനത്തിന് മുകളിലായി ബിൽഡിങ് ആവശ്യത്തിനായി നീക്കം ചെയ്ത മണ്ണ് മൈതാനത്തേക്ക് ഒലിച്ചിറങ്ങുന്ന സ്ഥിതിയാണ്.നിരവധി കായിക പരിശീലനവും ഇവിടെ നടത്താറുണ്ട്.

ലക്ഷങ്ങൾ മുടക്കി കായിക വിനോദങ്ങൾക്കായി നിർമ്മിച്ച മൈതാനം
ഉപയോഗശൂന്യമാകുന്നതിൽ പ്രതിഷേധത്തിലാണ് കായിക പ്രേമികൾ .