പൂർവവിദ്വാർഥി സംഗമത്തിൽ പരിചയം സഹപാഠിയെ പീഡിപ്പിച്ച മമ്പാട്ടെ യുവാവ് അറസ്റ്റിൽ

മഞ്ചേരി:സ്കൂൾപൂർവവിദ്യാർഥിസംഗമത്തിനെത്തി പരിചയം പുതുക്കി സഹപാഠിയെ പീഡിപ്പിച്ച കേസിൽ മമ്പാട് സ്വദേശി അറസ്റ്റിൽ. മമ്പാട് താഴെപറമ്പൻ വീട്ടിൽ ബാദുഷ റഹ്മാനമെയാണ് (23) യുവതിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു കുട്ടിയുടെ മാതാവായ 22കാരിയാണ് പരാതിക്കാരി. 

എടവണ്ണയിലെ സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ഒന്നിച്ച് പ്ലസ് ടുവിന് പഠിച്ചത്. പിന്നീട് വിദേശത്തേക്ക് കടന്ന ബാദുഷ കഴിഞ്ഞ മാർച്ചിൽ നടന്ന പൂർവ വിദ്യാർഥി സം ഗമത്തിലാണ് സുഹൃത്തിനെ വീണ്ടും കാണുന്നത്. സൗഹൃദം പുതുക്കിയ ഇരുവരും കോഴിക്കോട് ബീച്ചിലേക്ക് പോയിരുന്നു. 

വേറൊരു ദിവസം മഞ്ചേരിയിലെ 
ലോഡ്ജിലേക്ക് സംസാരിക്കാനുണ്ടെന്ന് 
പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത് എതിർത്തപ്പോൾ മുഖത്തടിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. ബലാൽസംഗം, ഭീഷണിപ്പെടുത്തൽ, തടവിൽവെക്കൽ വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്.