കുട്ടികളെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; വടകരയിൽ മധ്യവയസ്‌കനെ അടിച്ചുകൊന്നു
കോഴിക്കോട്: വടകരയിൽ അയൽവാസിയുടെ മർദനമേറ്റ് മധ്യവയസ്‌കൻ മരിച്ചു. ആയഞ്ചേരി തറോപൊയിലിൽ പുറത്തുട്ടയിൽ നാണു(65) ആണ് മരിച്ചത്. വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരുടെയും വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ നാണുവിന്റെ അയൽവാസി കല്ലെറിഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മർദിച്ചത്. മർദനത്തെ തുടർന്ന് കുഴഞ്ഞുവീണ നാണുവിനെ അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
