കര്‍ണാടകത്തില്‍ വോട്ടെണ്ണല്‍; കോൺഗ്രസ് ബഹുദൂരം മുന്നിൽ
ആദ്യ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോണ്‍ഗ്രസിന്
വ്യക്തമായ മുന്‍തൂക്കം നിലവിലുണ്ട്. കോണ്‍ഗ്രസ് -129, ബിജെപി -76.79 ജെഡിഎസ് -17, മറ്റുള്ളവര്‍-02 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറ്റം.
അതേസമയം ജെഡിഎസ് ആര്‍ക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു. സംസ്ഥാനത്ത് തൂക്ക് നിയമസഭ വരുമെന്നാണ് താന്‍ കരുതുന്നതെന്നും തെരഞ്ഞെടുപ്പില്‍ ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു
