കട്ടിപ്പാറയില്‍ കാട്ടുപോത്ത് ആക്രമണം,യുവാവിന് ഗുരുതര പരിക്ക്
താമരശ്ശേരി: കട്ടിപ്പാറയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന്' പരിക്കേറ്റു അമരാട് മല അരീക്കരക്കണ്ടി റിജേഷ് (35) നാണ് കാട്ടുപോത്തിൻ്റെ അക്രമത്തിൽ പരുക്കേറ്റത്.
സംസാരശേഷിയില്ലാത്ത റിജേഷ് രാവിലെ പിതാവിനൊപ്പം റബർ ടാപ്പിംങ് ചെയ്യുന്നതിനിടെയാണ് അപകടം.പിന്നീട് ഒച്ച വെച്ചാണ് കാട്ടുപോത്തിനെ ഓടിച്ചത്,
റിജേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
