വടക്കും മുറി അങ്കണവാടി പ്രവേശനോത്സവം : വീട്ടുമുറ്റത്തൊത്തു കൂടാം പരിപാടിയും സ്നേഹ യാത്രയും സംഘടിപ്പിച്ചു.

താമരശ്ശേരി : കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വടക്കും മുറി 148 നമ്പർ അങ്കണവാടിയിൽ മെയ് 30 ന് നടക്കുന്ന പ്രവേശനോൽസവത്തിന്റെ പ്രചാരണാർഥം വീട്ടു മുറ്റത്തൊത്തു കൂടാം പരിപാടിയും  സ്നേഹ യാത്രയും സംഘടിപ്പിച്ചു. തേജസ്, പൗർണ്ണമി എന്നീ കുടുംബശ്രീ യൂണിറ്റുകളുടെ പരിപൂർണ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടികൾ ഏറെ ജനശ്രദ്ധയാകർഷിച്ചു.
വീട്ടുമുറ്റത്തൊത്തു കൂടാം പരിപാടിയിൽ വാർഡ് മെമ്പർ ബിന്ദു സന്തോഷ് അധ്യക്ഷത വഹിച്ചു. അങ്കണവാടി ലവൽ മോണിറ്ററിംഗ് ആന്റ് സപ്പോർട്ടിംഗ് കമ്മിറ്റി പ്രസിഡണ്ട് സി.കെ. അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. അങ്കണവാടി വർക്കർ എ.കെ. ഫാത്തിമ, ആശാവർക്കർ ഓമന എന്നിവർ പ്രസംഗിച്ചു.നഫീസ കൃതജ്ഞത രേഖപ്പെടുത്തി.പ്രവേശനോത്സവത്തിന്റെ മുന്നോടിയായി "സസ്നേഹം വീടുകളിലേക്ക് " എന്ന പേരിൽ  നടത്തിയ സ്നേഹ യാത്രയും ശ്രദ്ധേയമായിരുന്നു. മെയ് 30 ന് അങ്കണവാടിയിൽ പുതുതായി പ്രവേശനം നേടുന്ന കുട്ടികളുടെ വീടുകളിൽ നേരിട്ട് ചെന്ന് മധുര പലഹാര വിതരണം നടത്തിയായിരുന്നു സ്നേഹ യാത്ര സംഘടിപ്പിച്ചത്. അങ്കണവാടി കമ്മിറ്റി അംഗങ്ങളും ,വാർഡ് മെമ്പർ ബിന്ദു സന്തോഷ്, അങ്കണവാടി വർക്കർ എ.കെ. ഫാത്തിമ   എന്നിവരും സ്നേഹ യാത്രയിൽ പങ്കെടുത്തു.