സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തു.


താമരശ്ശേരി:സുരക്ഷാ പെയിൻറ് & പാലിയേറ്റീവ് സൊസൈറ്റി താമരശ്ശേരി നോർത്ത് മേഖല ഓഫീസ് കോരങ്ങാട്ട്  കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ഷീജാ ശശി ഉദ്ഘാടനം ചെയ്തു.

കിടപ്പ് രോഗികളെ പരിചരിക്കുന്നതിനും അവർക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതിനും വേണ്ടിയും സുരക്ഷയുടെ താമരശ്ശേരി നോർത്ത് മേഖലയുടെ ഓഫീസ് ഇന്ന് കോരങ്ങാട്  പ്രവർത്തനമാരംഭിച്ചു.
പ്രദേശത്തെ സുമനസ്സുകളുടെ സഹായത്താൽ രോഗികൾക്കുള്ള ഉപകരണങ്ങളും മറ്റും സഹായങ്ങളും കൊണ്ട് പാലിയേറ്റീവ് പ്രവർത്തനത്തെ സജീവമായി കൊണ്ട് പോകാൻ  ഈ മേഖലയിൽ കഴിഞ്ഞിട്ടുണ്ട്.
മാർച്ച് 19 20 21 തീയതികൾ കാരക്ക ചലഞ്ച് നടത്തി മേഖലയിൽ സാധാരണക്കാരിൽ നിന്നും പണം സ്വരൂപിച്ചാണ് കിടപ്പ് രോഗികൾക്കുള്ള ഉപകരണങ്ങൾ കണ്ടെത്തിയത്. തുടർന്നുള്ള *ഉപകരണ സമാഹരണ യജ്ഞത്തിനും* നിരവധിപേർ പങ്കാളികളായി .

ഓഫീസ്  ഉദ്ഘാടന ചടങ്ങിൽ സിപിഐഎം താമരശ്ശേരി ഏരിയ സെക്രട്ടറി 
കെ ബാബു   വാർഡ് മെമ്പർമാരായ   എ പി സജിത്ത്  വി എം വള്ളി സുരക്ഷ ജില്ലാ കൺവീനർ സനാദ് എടക്കര .  പി ബിജു
നന്മ ജനറൽ കൺവീനർ അഷ്റഫ് കോരങ്ങാട് . ചാരിറ്റി പ്രവർത്തകൻ ഫയാസ് കോരങ്ങാട് . കെ കെ രഘു കോരങ്ങാട് .
കെ വി സെബാസ്റ്റ്യൻ. തങ്കപ്പൻ മാസ്റ്റർ
കെ കെ ഷരീഫ്.അയമു കോരങ്ങാട്
റജി സുധാകരൻ .ഹനീഫമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
 സ്വാഗതസംഘം ചെയർമാൻ കെ പി ഷംസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുരക്ഷാ കൺവീനർ പി.എം അബ്ദുൽ മജീദ് സ്വാഗതവും കെ ടി ഷംസീർ നന്ദിയും പറഞ്ഞു
 കോഴിക്കോട് ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയിസ് സഹകരണ സംഘം നൽകിയ
 വീൽചെയർ പ്രസിഡണ്ട് എം എം അക്ബറിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്   ഷീജ ശശി ഏറ്റുവാങ്ങി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍