കരുമല ബൈക്കപകടം യുവതിയും മരിച്ചു

ബാലുശ്ശേരി :കരുമലയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു. കാരപ്പറമ്പ് നാരോത്ത് ലൈനില്‍ ഉദയന്‍, വൃന്ദ ദമ്പതികളുടെ മകള്‍ അതുല്യ(18)യാണ് മരിച്ചത്. ഏപ്രില്‍ 28 നായിരുന്നു അപകടം.  കൂടെ സഞ്ചരിച്ച വേങ്ങേരി കല്ലൂട്ടി താഴത്ത് അഭിലാഷിന്റെ മകന്‍ അഭിഷേക് (21)  അപകട സ്ഥലത്ത് വച്ച്  മരിച്ചിരുന്നു. ബാലുശേരി ഭാഗത്തു നിന്നും താമരശേരി ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയില്‍ എതിരെ നിന്നു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍