വന്യമൃഗശല്യം: വന്യ ജീവി നയവും,ഉന്നതതലസമിതിയും, രൂപീകരിക്കണം. കർഷക കോൺഗ്രസ്‌


താമരശ്ശേരി : വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം  കാണുന്നതിനായി വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ കർഷക പ്രതിനിധികളെ   ഉൾപെടുത്തി ഉന്നതതല സമിതിയും വന്യജീവി സംരക്ഷണത്തിന്റെ എല്ലാവശവും കൃത്യമായി പ്രതിപാദി ക്കുന്ന വന്യജീവി നയവും നിലവിൽ വരുത്തണമെന്ന് കർഷക കോൺഗ്രസ്‌ ജില്ലാ നേതൃയോഗം  ആവശ്യപ്പെട്ടു. യോഗം  കർഷകകോൺഗ്രസ്സ്  സംസ്ഥാന ജനറൽ സെക്രട്ടറി  ഐപ്പ് വടക്കെത്തടം  ഉത്ഘാടനം  ചെയ്‌തു.
  
വന്യ ജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങുമ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന് വനം വകുപ്പിന്റെതിനു തുല്യമായ അധികാരം, പോലീസിന് നൽകണം.
 
വന്യ ജീവി നയത്തിൽ ഓരോ പ്രധാനപ്പെട്ട ജീവി  വർഗ്ഗത്തിന്റെയും എണ്ണം എത്ര വരെ ആകാമെന്നുള്ള കണക്കുണ്ടാവുകയും, വനത്തിന്റെ വാഹക ശേഷിയിൽ കൂടുതലുള്ള മൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി ക്രമപ്പെടുത്തുകയും ആ നയത്തിനനുസരിച്ച്
എണ്ണം ക്രമീകരിക്കുകയും വേണം

വന്യ ജീവി അക്രമണങ്ങൾ  തടയാൻ വിവിധ വകുപ്പുകളുടെ സംയുക്തമായ പ്രവർത്തനങ്ങൾ  നടത്തണം

 ഉന്നതതല സമിതി  മനുഷ്യ, വന്യജീവി സംഘർഷമേഖലകളിൽ സിറ്റിങ്ങുകൾ  നടത്തി ജനങ്ങൾക്ക്‌ പറയാനുള്ളത്  കേൾക്കണമെന്നും വന്യ മൃഗങ്ങളുടെ അക്രമത്തിൽ  കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും മതിയായ നഷ്ട പരിഹാരം  നൽകണമെന്നും  യോഗം  ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ അഡ്വ ബിജു കണ്ണന്തറ അദ്ധ്യക്ഷം വഹിച്ചു. മാത്യു ദേവഗിരി, രവീഷ് വളയം, ജോസ് കാരിവേലി, ജോസഫ്  ഇലഞ്ഞിക്കൽ,എം വേണുഗോപാലൻനായർ, ടി പി നാരായണൻ ഫൈസൽ ബേപ്പൂർ, മാലായി ശ്രീനിവാസൻ, സന്തോഷ്‌ പി റ്റി, സി എം സദാശിവൻ,,മനോജ്‌ വാഴേപറമ്പിൽ, സുബ്രമണിയൻ കൂടത്തായ്,എന്നിവർ സംസാരിച്ചു. രാജൻ ബാബു സ്വാഗതവും ജോയി നെടുമ്പള്ളി  നന്ദിയും പറഞ്ഞു.*