താമരശ്ശേരിയിൽ ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് ഇന്ന്

താമരശ്ശേരി: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിനു പോകുന്ന ഹാജിമാർക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ്  ഇന്ന് ശനിയാഴ്ച രാവിലെ 8 മണി മുതൽ താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടക്കും.

 താമരശ്ശേരി താലൂക്കിലെയും കോഴിക്കോട് താലൂക്കിലെ ഏതാനും പ്രദേശങ്ങളിലെയും ഹാജിമാർക്കുള്ള വാക്സിനേഷൻ   ക്യാമ്പാണ് താമരശ്ശേരിയിൽ നടക്കുന്നത്.
 800 ഓളം പേർക്ക് കുത്തിവെപ്പ് നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ (ചെയർമാൻ),  താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ, ലുഖ്മാൻ ഹാജി( വൈസ് പ്രസി), ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി സുനീർ (ജന. കൺവീനർ), ആർ.കെ മൊയ്തീൻ കോയ, കണ്ടിയിൽ മുഹമ്മദ് (കൺവീനർമാർ), പി.ടി മുഹമ്മദ്‌ ബാപ്പു (ട്രഷറർ)  എന്നിവർ ഭാരവാഹികളായി സ്വാഗതസംഘം രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി.

 സ്വാഗതസംഘം രൂപീകരണ യോഗത്തിൽ കെ.എം അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹജ്ജ് ട്രെയിനർ എൻ.പി സൈതലവി പദ്ധതി വിശദീകരിച്ചു.

 താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ബാസ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.കെ കൗസർ നന്ദിയും പറഞ്ഞു. 

താര അബ്ദുറഹ്മാൻ ഹാജി, എച്ച്.ഐ സുരേഷ്, പി.പി ഹാഫിസ് റഹ്മാൻ, പി.ടി ബാപ്പു, പി.സി.എ റഹീം, കെ.ടി അബൂബക്കർ, എ.കെ അബ്ബാസ്, ഹനീഫ മാസ്റ്റർ, പി.എ അബ്ദുസമദ് ഹാജി, ഹാരിസ് അമ്പായത്തോട്, ആർ.കെ മൊയ്തീൻ കോയ തുടങ്ങിയവർ സംസാരിച്ചു.