ഒഴുക്കിൽപ്പെട്ട് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ഉറുമി ജലവൈദ്യുതി പദ്ധതിക്ക് താഴെയായി ഓളിക്കൽ പുഴയിലാണ് കരാർ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ ഒഴുക്കിൽ പെട്ട് കാണാതായത്.
കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ആദ്യം നാട്ടുകാരെ വിവരം അറിയിച്ചത്.
മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സന്നദ്ധ സേനാംഗങ്ങളും
തിരുവമ്പാടി പോലീസും, നാട്ടുകാരുo ചേർന്ന് നടത്തിയ തിരച്ചിൽ ഒടുവിലാണ് കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
