പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ


പേരാമ്പ്രയില്‍ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. വിക്ടറിയില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററിവേറിന് മുന്നിൽ നടന്ന സമരത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.