പനങ്ങാട് ഗ്രാമ പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ബാലുശ്ശേരി : പനങ്ങാട് ഗ്രാമ പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി വയലട, പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ വീടുവീടാന്തരം ഉറവിട നശീകരണ പ്രവർത്തങ്ങൾ സംഘടിപ്പിച്ചു.
താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ.അനൂപ് കൃഷ്ണൻ, വയലട മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ബഷീർ, ആരോഗ്യപ്രവർത്തകർ, വാർഡ് മെമ്പർമാർ, വോളന്റിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
പഞ്ചായത്ത് ഹാളിൽ നടന്ന പകർച്ചവ്യാധി അവലോകന യോഗം പ്രസിഡന്റ് എം.കുട്ടികൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.വി കദീശകുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലുക്മാൻ, ഹരീഷ് ത്രിവേണി, സജിൽ കുമാർ സി.ജി, ഇസ്മായിൽ രാരോത്ത് ,കെ.സിജു എന്നിവർ പ്രസംഗിച്ചു.
