ബൈക്കിൽ കാറിടിച്ച് രണ്ടുപേർക്ക് പരുക്ക്

താമരശ്ശേരി: താമരശ്ശേരി - മുക്കം റോഡിൽ കൂടത്തായിക്ക് സമീപം അമ്പലമുക്കിൽ വെച്ച് ബൈക്കിൽ കാറിടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു.

മലപ്പുറം കീഴിശ്ശേരി സ്വദേശികളായ ഷമീം, ഷരീഫ് എന്നിവർക്കാണ് പരുക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ  പ്രാഥമിക ചികിത്സ നൽകിയ ശേഷം,  മെഡിക്കൽ കോളേജിലേക്ക് മറ്റി. കർണാടക സ്വദേശികളുടെ കാറാണ് ബൈക്കിൽ ഇടിച്ചത്.