ഈ മാസത്തെ റേഷൻ വിതരണം രണ്ട് ദിവസം കൂടി

തിരുവനന്തപുരം: ഈ മാസത്തെ റേഷൻ വിതരണം രണ്ട് ദിവസം കൂടി നീട്ടി. ശനി, തിങ്കൾ ദിവസങ്ങളിൽ കൂടി റേഷൻ വിതരണം തുടരുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് സംസ്ഥാനത്തെ പല റേഷൻ കടകളിലും ഇ പോസ് മെഷീൻ തകരാർ കാരണം റേഷൻ വിതരണം തടസപ്പെട്ടിരുന്നു. എൻഐസി സോഫ്റ്റ് വെയറിന്റെ പ്രശ്നമാണ് വിതരണം മുടങ്ങാൻ കാരണമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

മെഷീൻ തകരാറായതിനെ തുടർന്ന് മാസസാവസാനം റേഷൻ വാങ്ങാനെത്തിയവർ 
പ്രതിസന്ധിയിലായിരുന്നു.ഇടയ്ക്ക് ഇടയ്ക്ക് സെർവർ തകരാറാവുന്നതാണ് വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതെന്നാണ് റേഷൻ കട ഉടമകൾ പറയുന്നത്. ര 

കഴിഞ്ഞ എട്ടുമാസത്തോളമായി സമാനമായ പ്രശ്നം നേരിടുന്നുണ്ട്. റേഷൻ വിതരണം കൃത്യമായി നടത്താൻ കഴിയുന്നില്ലെന്ന് റേഷൻ വിതരണക്കാരും നിരന്തരം പരാതി ഉന്നയിച്ചിരുന്നു. എൻഐസി സോഫ്റ്റ് വെയറിന്റെ തകരറാണ് ഇന്നത്തെ പ്രശ്നത്തിന് കാരണം. 2017 മുതലാണ് സംസ്ഥാനത്ത് ഇ പോസ് സംവിധാനം വഴി റേഷൻ വിതരണം ആരംഭിച്ചത്.