മംഗലാപുരത്ത് നിന്നും പരുക്കേറ്റ താമരശ്ശേരി സ്വദേശി മരണപ്പെട്ടു.

താമരശ്ശേരി: മംഗലാപുരത്ത് റബർ തോട്ടത്തിലേക്ക് വളം 
കടത്തുന്നതിനിടയിൽ വള ചാക്ക് സഹിതം തെന്നി വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന താമരശ്ശേരി പുല്ലാഞ്ഞിമേട് അബൂക്കിൽ സ്വദേശിയും താമരശ്ശേരി വെഴുപ്പൂർ റോഡിന് സമീപം വാടകക്ക് താമസിക്കുകയും ചെയ്യുന്ന കിഷോറാണ് മരണപ്പെട്ടത്. 

മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കിഷോറിനെ പിന്നീട് 
കോഴിക്കോട് മെഡിക്കൽ 
കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.