നന്മണ്ടയിൽ ബൈക്കിന് മുകളിൽ മരം ഒടിഞ്ഞ് വീണ്,ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അധ്യാപകൻ മരിച്ചു.
ബാലുശ്ശേരി:നന്മണ്ട അമ്പലപ്പൊയിൽ സ്കൂളിന് സമീപത്ത് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ മരം ഒടിഞ്ഞുവീണു ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അധ്യാപകൻ മരിച്ചു.
മടവൂർ സ്വദേശിയും മുസ്ലീം ലീഗ് പത്താം വാർഡ് സെക്രട്ടറിയുമായ ശരീഫ് മാസ്റ്റർ (38) ആണ് മരിച്ചത്.
ഉള്ളിയേരി എയുപി സ്കൂൾ അധ്യാപകനാണ്. രാവിലെ സ്കൂളിലേക്കുള്ള യാത്ര മദ്ധ്യേയായിരുന്നു അപകടം.
പുതുക്കുടി പരേതനായ അബൂബക്കർ മാസ്റ്ററാണ് പിതാവ്. ജലീൽ, ഗഫൂർ റിയാസ് സഹോദരങ്ങളാണ്.
മാതാവും ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
