സമൂഹമാധ്യമത്തിൽ യുവതിയായി ചമഞ്ഞ് തട്ടിപ്പ്: “ഷംന” എന്ന യുവാവിനെ അടിവാരത്തു നിന്നും പിടികൂടി


താമരശ്ശേരി:സമൂഹമാധ്യമത്തിൽ ഷംന എന്ന യുവതിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ അടിവാരത്തു നിന്നും പിടികൂടി. സമൂഹ മാധ്യമങ്ങളിൽ ഷംന എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ ഗൂഡല്ലൂർ സ്വദേശി ഉബൈദുള്ളയാണ് അറസ്റ്റിലായത്. താമരശ്ശേരി പോലീസിൻ്റെ സഹായത്തോടെ കണ്ണൂർ കൊളവല്ലൂർ പൊലീസാണ് പ്രതിയെ അടിവാരത്തു നിന്നും പിടികൂടിയത്

6 ലക്ഷം രൂപ നഷ്ടപ്പെട്ട കടവത്തൂർ സ്വദേശി എൻ.കെ മുഹമ്മദിൻ്റെ പരാതിയിലാണ് അറസ്റ്റ് 2019 മുതലാണ് ഷംന എന്ന വ്യാജ പ്രൊഫൈലിലൂടെ മുഹമ്മദ് ഉബൈദുള്ളയുമായി ബന്ധം സ്ഥാപിക്കുന്നത്.കൂടുതൽ അടുത്തതോടെ പരസ്പരം പണമിടപാട് നടത്തി തുടങ്ങി.കടമായാണ് പണം കൈപ്പറ്റിയിരുന്നത്.

ഇത്തരത്തിൽ പല തവണയായി 6 ലക്ഷം രൂപയാണ് ഉബൈദുള്ള തട്ടിയെടുത്തത്.പണം തിരികെ നൽകാൻ ഒരു വർഷ കാലാവധിയും പറഞ്ഞിരുന്നു എന്നാൽ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് മുഹമ്മദ് കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയത്.

അന്വേഷണം ആരംഭിച്ച് ഷംനക്ക് പിന്നാലെ പോയ പൊലീസിന് പക്ഷെ കണ്ടെത്താനായത് ഉബൈദുള്ളയെയാണ് .നവ മാധ്യമങ്ങളിൽ നിന്ന് വിട്ടു നിന്ന ഇയാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് ഈ വില്ലനെ കണ്ടെത്തി യത്.പുതുപ്പാടി അടിവാരത്ത്  നിന്നും വിവാഹം കഴിച്ചു അവിടെ യുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ജോലി ചെയ്തു വരികയായിരുന്നു.പൊലിസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ കൊളവല്ലൂർ സ്റ്റേഷനിൽ എത്തിച്ചു.


കൊവിഡ് കാലം താമരശേരി അമ്പായത്തോട്ടിൽതാമസിച്ചിരുന്നു.തനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെന്നും പറഞ്ഞു വിശ്വസിപ്പിച്ചു തച്ചംപൊയിലിലെ മൊബൈൽ ഷോപ്പ് ജീവനക്കാരന്റെയും വീട്ടിൽ ജോലിക്ക് വന്ന സ്ത്രീ യുടെ യും അക്കൗണ്ട് നമ്പർ നൽകി യാണ് ആറ് ലക്ഷം  കൈക്കലാക്കി യത്.താമരശ്ശേരി എസ്.ഐ റസാഖിന്റെ സഹായത്തോടെ കൊളവല്ലൂർ എസ്.ഐ സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടി യത്.