സിസ്റ്റർ റോസ് ജോൺ (64) നിര്യാതയായി
കോടഞ്ചേരി : ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസിലെ മലാപ്പറമ്പ് അസ്സീസി ഭവനിലെ വെള്ളരിക്കുണ്ട് പാറത്താനത്ത് ജോൺ റോസ ദമ്പതികളുടെ മകളുമായ സിസ്റ്റർ റോസ് ജോൺ (64) നിര്യാതയായി.
സംസ്കാരം: നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ. താമരശ്ശേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ റെമിജിയോസ് ഇഞ്ചനാനിയിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്.
കൂത്തുപറമ്പ്, കോടഞ്ചേരി, വിമലശ്ശേരി, മുക്കം, തളിപ്പറമ്പ്, മേരീക്കുന്ന്, മലാപ്പറമ്പ് എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ സി.റൂബി(എഫ്.സി.സി) അപ്പച്ചൻ, ജോസ്, ആലീസ്, കുട്ടിയപ്പൻ, ജോണിച്ചൻ.
