യൂണിഫോം ഇല്ലാതെ വന്നാൽ എ.ഐ.ക്യാമറ പിടികൂടും......

കൊല്ലം :സ്കൂളുകളിൽ യൂണിഫോമില്ലാതെ എത്തുന്ന വിദ്യാർഥികളെ ഇനി സ്കൂളിലെ എ.ഐ.ക്യാമറ പിടികൂടും. ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ഹെനോക്ക് എം.ബിജു, എ.അവന്തിക, ജേസിൽ ജോൺ ജസ്റ്റിൻ, ആരോൺ വി.ദാസൻ, എസ്.ആദിബ് എന്നിവരടങ്ങിയ സംഘമാണ് എ.ഐ. ബേസ്ഡ് ഓട്ടോമാറ്റിക് യൂണിഫോം ഡിറ്റക്റ്റർ എന്ന പദ്ധതി വികസിപ്പിച്ചെടുത്തത്.

പദ്ധതികളുടെ പ്രവർത്തനങ്ങൾ വിദ്യാർഥികൾ പത്രസമ്മേളനത്തിൽ വിശദീകരിച്ചു. ബെംഗളൂരു ആസ്ഥാനമായ ഹൗ ആന്റി എന്ന ഐ.ടി.കമ്പനിയുടെ മാർഗനിർദേശത്തോടെയാണ്‌ പദ്ധതിക്ക്‌ രൂപംനൽകിയത്. സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറാകണ്ണിൽ ഏതെങ്കിലും വിദ്യാർഥിയെ യൂണിഫോമില്ലാതെ കണ്ടാൽ സ്കൂൾ അധികൃതരുടെ മൊബൈൽ നമ്പറിലേക്ക് സന്ദേശമെത്തുന്ന തരത്തിലാണ് ഇവയുടെ പ്രവർത്തനം.

ഫോട്ടോയിലൂടെ വിദ്യാർഥിയെ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയും ഇതിലുണ്ട്‌. അനധികൃതമായി സ്കൂളിൽ കടക്കുന്നവരെ കണ്ടെത്താനും ഇതിലൂടെ കഴിയുമെങ്കിലും അത്തരം സാങ്കേതികവിദ്യാ തുടർപ്രവർത്തനത്തിൽ സജ്ജമാക്കുമെന്നും വിദ്യാർഥികൾ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍