പുല്ലരിയാന്‍ പോയയാളെ പുഴയില്‍ കാണാതായി

മീനങ്ങാടി : വീടിനുസമീപം പുല്ലരിയാനിറങ്ങിയ ആളെ പുഴയിൽ കാണാതായി. മീനങ്ങാടി മുരണി കുണ്ടുവയലിലെ കീഴാനിക്കൽ സുരന്ദ്രനെ (55) ആണ് കാണാതായത്.
ബുധനാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ കുണ്ടുവയലിലാണ് സംഭവം. വീടിന് പിറകുവശത്തായി അല്പം ദൂരെ പുല്ലരിഞ്ഞുകൊണ്ടിരുന്ന ഭർത്താവിനെ അന്വേഷിച്ചുചെന്നപ്പോൾ ഏതോ ജീവി വലിച്ചുകൊണ്ടുപോകുന്നത് കണ്ടതായി സുരേന്ദ്രന്റെ ഭാര്യ ഷൈല പറഞ്ഞു.

മുതലയാണ് സുരേന്ദ്രനെ ആക്രമിച്ചതെന്ന് അഭ്യൂഹമുണ്ട്. പുല്ലരിഞ്ഞുവെച്ചതിന് സമീപത്തുനിന്ന് വലിച്ചുകൊണ്ടുപോയ പാടുണ്ട്. സുരേന്ദ്രന്റെ ഷൂസും തോർത്തും പുഴയ്ക്കരികിലുണ്ടായിരുന്നു. അഗ്നിരക്ഷാസേന, പോലീസ്, എൻ.ഡി.ആർ.എഫ്., പൾസ് എമർജൻസി ടീം, തുർക്കി ജീവൻ രക്ഷാസമിതി എന്നിവ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാരാപ്പുഴ അണക്കട്ടിൽനിന്ന് വെള്ളം തുറന്നുവിടുന്നത് നിർത്തിവെച്ചശേഷമാണ് തിരച്ചിലാരംഭിച്ചത്. പ്രതികൂല സാഹചര്യത്തെത്തുടർന്ന് വൈകീട്ടോടെ തിരച്ചിൽ നിർത്തി. വ്യാഴാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍