തേക്കുംതോട്ടം എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ താമരശ്ശേരി ചുരത്തിൽ മഴ നടത്തവും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു
ലക്കിടി: പൂനൂർ തേക്കുംതോട്ടം എ എം എൽ പി സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയനാട് ചുരം സംരക്ഷണ സമിതിയുമായി സഹകരിച്ചുകൊണ്ട് താമരശ്ശേരി ചുരത്തിൽ മഴത്തുമ്പികൾ 2023 എന്ന പേരിൽ മഴ നടത്തവും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. പരിപാടിക്ക് സയൻസ് ക്ലബ് കൺവീനർ മുഹ്സിന ടീച്ചർ നേതൃത്വ നൽകി. നാലാം ക്ലാസ് അദ്ധ്യാപകരായ നസീറ ടീച്ചർ, ഫൗസിയ ടീച്ചർ, ജാസിൽ മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിദ്യാലയത്തിലെ നാലാം ക്ലാസിൽ പഠിക്കുന്ന അറുപതോളം വിദ്യാർഥികൾക്ക് പരിസ്ഥിതിയുമായി ഇണങ്ങിചേർന്നുകൊണ്ട് മറക്കാനാവാത്ത ഒരു അനുഭവമാണ് ഇന്ന് സമ്മാനിച്ചത്. താമരശ്ശേരി ചുരത്തിൽ വരുന്ന പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാൻ വേണ്ടി മുഴുവൻ വിദ്യാർത്ഥികളും പ്ലക്കാർടുകളും സ്ലോഗണങ്ങളുമായി താമരശ്ശേരി ചുരം നടന്ന് കയറിയപ്പോൾ വിനോദസഞ്ചാരികൾക്കും മറ്റു യാത്രക്കാർക്കും ഏറെ കൗതുകമായി. ഹൈവേ പോലീസിന്റെ നേതൃത്വത്തിൽ ലക്കിടിയിൽ കുട്ടികളുടെ മാതൃക പ്രവർത്തനത്തിന് അനുമോദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍