നരിക്കുനിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

നരിക്കുനി-നരിക്കുനിയിൽ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ്‌ നിഹാലാണ് (17) മരിച്ചത്. കാരുകുളങ്ങര ബദ്‌രിയ്യയിലെ വിദ്യാർഥിയാണ്.  മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച വൈകിട്ട് ആറോടെയായായിരുന്നു സംഭവം.

മൂർഖൻകുണ്ടിലെ കുളത്തിൽ 
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ എളേറ്റിലിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: റൈഹാന സഹോദരങ്ങൾ: നാജിയ, സുഹൈൽ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍