താമരശ്ശേരിയില്‍ പ്രവാസിയായ മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതി പിടിയില്‍

താമരശ്ശേരി: താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതി പിടിയില്‍. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് ഷമീര്‍ ആണ് അറസ്റ്റിലായത്.

ഇയാള്‍ കൊലപാതകശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ്. കല്‍പ്പറ്റ-പടിഞ്ഞാറത്തറ റൂട്ടില്‍ പുഴമുടി എന്ന സ്ഥലത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

താമരശ്ശേരി വട്ടക്കുണ്ട് സ്വദേശിയായ ഷാഫിയെയാണ് ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഏപ്രിലില്‍ തട്ടിക്കൊണ്ടുപോയത്. 10 ദിവസത്തിന് ശേഷമാണ് ഷാഫിയെ കണ്ടെത്താനായത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായിരുന്നത്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍