നിയന്ത്രണം വിട്ട് പോലീസ് ജീപ്പ് മറിഞ്ഞു.
ബാലുശ്ശേരി : സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട് പോലീസ് ജീപ്പ് മറിഞ്ഞു. പറമ്പിന്റെ മുകളിൽ വച്ചായിരുന്നു അപകടം.
തിരുവമ്പാടി സ്റ്റേഷനിലെ വാഹനമാണ് മറിഞ്ഞത്. വടകരയിൽ കോൺഫറൻസിൽ പങ്കെടുക്കാൻ പോകുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. രാവിലെ ഒൻപതരയോടെ ആണ് അപകടം. കനത്ത മഴയെ തുടർന്ന് വാഹനം റോഡിൽ നിന്ന് തെന്നി മറിയുകയായിരുന്നു എന്ന് ബാലുശ്ശേരി പൊലീസ് പറഞ്ഞു. തിരുവമ്പാടി എസ്ഐ രമ്യ, പിആർഒ ഗിരീഷ്, ഡ്രൈവർ രാജേഷ് എന്നിവർക്ക് നിസാര പരുക്കേറ്റു.
