അപകട സാധ്യത:കിടവൂർ എൽ പി സ്കൂൾ അടച്ചു പൂട്ടി.
താമരശ്ശേരി:അപകടാവസ്ഥയിലായ കിടവൂർ എൽ പി സ്കൂൾ അടച്ചു പൂട്ടി.പഴക്കം ചെന്ന കെട്ടടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നത് കുട്ടികൾക്ക് ഭീഷണിയാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് തഹസിൽദാർ അടച്ചു പൂട്ടാൻ ഉത്തരവിടുകയായിരുന്നു.
സ്കൂൾ സമീപത്തെ ജുമാ മസ്ജിദിനോട് ചേർന്ന മദ്രസ കെട്ടിടത്തിൽ താൽക്കാലികമായി പ്രവർത്തിക്കും. സുരക്ഷിയില്ലാത്ത കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കാൻ അനുവധിക്കില്ലെന്ന് മാനേജ് മെന്റിനെ അറിയിച്ചു.നാൽപ്പത് കുട്ടികളാണ് ഇവിടെ
പഠിക്കുന്നത്.മേൽക്കൂരയും,ബെഞ്ചും,ഡെസ്ക്കും,പരിസരവും
അടക്കം വളരെ ശോചനീയാവസ്ഥയിലായ
കെട്ടിടത്തിലാണ് സ്കൂൾ
പ്രവർത്തിക്കുന്നത്, ചുറ്റുമതിലില്ലാത്ത
സ്കൂളിൽ, ക്ലാറികൾ പോലും വേർതിരിച്ചിട്ടില്ല. നീളത്തിലുള്ള ഒറ്റ ബിൽഡിംങ്ങാണ് സ്കൂളിനുള്ളത്.
താമരശ്ശേരി തഹസിൽദാറുടെ നേതൃത്വത്തിൽ എ ഇ ഒ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, താലൂക്ക് സമിതി അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് സ്കൂൾ സന്ദർശിച്ചത്.
