ബാലുശ്ശേരി കരൂമലയിൽ ക്രെയിൻ അപകടത്തിൽപ്പെട്ടു.
ബാലുശ്ശേരി : സംസ്ഥാനപാതയിൽ ബാലുശ്ശേരി കരുമലയിൽ ക്രെയിൻ ലോറി റോഡിൽ നിന്നും തെന്നി മാറി പാലത്തിന്റെ
സംരക്ഷണ ഭിത്തിയിൽ തട്ടിയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ലോറിയുടെ മുൻവശം തകർന്നു .മറ്റൊരു വാഹനത്തെ ഉയർത്താൻ പോകുമ്പോഴായിരുന്നു അപകടം. എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ ഇന്ന് പോലീസ് വാഹനങ്ങൾ ഉൾപ്പെടെ നിരവധി
വാഹനങ്ങളാണ് റോഡിൽനിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടത്.
