തെരുവ് നായകൾ ആടിനെ കടിച്ചുകൊന്നു
കട്ടിപ്പാറ-പിലാക്കണ്ടിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം ഒരു ആടിനെ കഠിച്ച് കൊന്നു.കട്ടിപ്പാറ-പിലാകണ്ടിയിൽ ഉസ്മാൻ്റെ വീടിന് സമീപം മേഞ്ഞു കൊണ്ടിരിക്കുന്ന മൂന്ന് ആടുകളെ തെരുവുനായ്ക്കൾ ആക്രമിച്ചു. ആക്രമണത്തിൽ 10 കി. ലോ തൂക്കം ഉള്ള ആൺ ആടിനെ തെരുവുനായ്ക്കൾ കൂട്ടം കൂടി കഠിച്ച് കൊന്നു.മറ്റു രണ്ട് ഗർഭിണി അടുകൾ കടിയേറ്റ് അവശനിലയിലാണ്.കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളടെ ശല്യം രൂക്ഷമാണ്.പൊതു ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഭീക്ഷണിയായ തെരുവുനായ്ക്കളെ നശിപ്പികുന്നതിനാവശ്യമായ നടപടികൾ ഭരണാധികാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍