ഓമശ്ശേരി ഇന്ന് മഡ് ഫുട്ബോൾ ലഹരിയിൽ

 ഓമശ്ശേരി: സംസ്ഥാന ടൂറിസം വകുപ്പ് മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ പ്രചരണാർത്ഥം നടത്തുന്ന മഡ് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് 29 -07- 2023നു ഓമശ്ശേരി റൊയാഡ് ഫാം ഗ്രൗണ്ടിൽ നടക്കും. ഒയിസ്ക ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്റർ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ മുഖ്യ പ്രായോജകരായ മഡ് ഫുട്ബോൾ ടൂർണമെന്റ് ലോഫർ ടൈൽസ് വേൾഡ്, ബ്രെയിൻ വേവ് ഇൻസ്റ്റിറ്റ്യൂഷൻസ്, മെർകന്റയിൽ കോഓ പ്പറേറ്റീവ് സൊസൈറ്റി, കോസ്റ്റാ കഫെ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് നടക്കുന്നത് എം എൽ എ മാരായ ഡോ : എം കെ മുനീർ,  ലിന്റോ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ അഷറഫ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ  നാസർ എസ്റ്റേറ്റ് മുക്ക്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി അബ്ദുനാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷഹന, കൃഷി ഓഫീസർ ശ്രീമതി രാജി, ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ,ഒയിസ്ക ഇന്റർനാഷണൽ പ്രതിനിധികളായ അഡ്വ: ജയപ്രശാന്ത്, കെ ടി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും. കാണികളിൽ ആവേശം വിതയ്ക്കുന്ന മഡ് ഫുട്ബോൾ ടൂർണ്ണമെന്റ് നാടിന്റെ ഉത്സവമായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഷറഫ് കാക്കാട്ട് കൺവീനർ റസാഖ് പുത്തൂർ എന്നിവർ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍