ചെത്ത് തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ച നിലയിൽ.
താമരശ്ശേരി:ചമലിൽ ചെത്ത് തൊഴിലാളി തെങ്ങിൽ നിന്നും വീണ് മരിച്ചു. കുന്നിപ്പള്ളി റെജി ( 50) ആണ് മരണപ്പെട്ടത്. ചമലിന് സമീപം വെണ്ടേക്കുംചാൽ റൂബി ക്രഷറിനു സമീപം മലയിൽ പുത്തൻപുരയിൽ ദേവസ്യയുടെ കൃഷിയിടത്തിൽ തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റെജിയെ കാണാത്തതിനെ തുടർന്ന് തിരച്ചിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്
ഭാര്യ: വിനീത
മക്കൾ : അഭിരാം, അഭിന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍