ഇന്ന് ഡിവൈഎസ്പി ഓഫീസിന് മുന്നിൽ മുസ്ലിം ലീഗ് കുത്തിയിരിപ്പ് സമരം എം.കെ മുനീർ ഉദ്ഘാടനം ചെയ്യും


താമരശ്ശേരി: കൊടുവള്ളി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി താമരശ്ശേരി എഇഒ ഓഫീസിന് മുന്നിൽ നടത്തിയ ഉപരോധവുമായി ബന്ധപ്പെട്ട്  പ്രതിഷേധിച്ച  പ്രവർത്തകർക്കെതിരെ പോലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപിച്ചുകൊണ്ട്  ഇന്ന് രാവിലെ പത്ത് മണിക്ക് മുസ് ലിം ലീഗ് നേതാക്കളും ജനപ്രിതിനിധികളും  താമരശ്ശേരി ഡിവൈഎസ്പി ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തും.

സമരം കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ ഡോ. എം.കെ മുനീർ ഉദ്ഘാടനം ചെയ്യും. പ്രവർത്തകർക്കെതിരെ കള്ളക്കേസെടുത്ത് പ്രവർത്തകരുടെ വീടുകൾ കയറിയും കച്ചവട സ്ഥാപനങ്ങൾ കയറിയും പോലീസ് നടത്തുന്ന ഭീകര വാഴ്ച അവസാനിപ്പിച്ച്  ധിക്കാരപരമായ നിലപാട് തിരുത്തിയില്ലെങ്കിൽ വരും നാളുകളിൽ മുസ് ലിം ലീഗ് പ്രത്യക്ഷ സമരവുമായി

രംഗത്തിറങ്ങുമെന്നും പോലീസ് കനത്ത വില നൽകേണ്ടി വരുമെന്നും കൊടുവള്ളി മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.    യോഗം ജില്ലാ പ്രസിഡണ്ട് എം.എ.റസാഖ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രസിഡണ്ട് വി.എം ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  കെ.കെ.എ കാദർ, താര അബ്ദുറഹിമാൻ ഹാജി, അഷ്റഫ് തങ്ങൾ , എൻ.സി.ഉസൈൻ മാസ്റ്റർ,  യു.കെ.ഉസൈൻ,  സുലൈമാൻ, പോർങ്ങോട്ടൂർ, ടി.കെ മുഹമ്മദ് മാസ്റ്റർ, കെ.എം അഷ്റഫ് മാസ്റ്റർ, പി.ടി ബാപ്പു എന്നിവർ സംസാരിച്ചു.