നാളെ കർക്കിടക വാവ്


നാളെയാണ് കർക്കിടക മാസത്തിലെ കറുത്ത വാവ്. പിതൃക്കളുടെ ദിവസമായാണ് കർക്കടകത്തിലെ കറുത്തവാവിനെ കണക്കാക്കുന്നത്. അതിനാൽ ഇതെല്ലാം ഒത്തു ചേരുന്ന ദിവസം വളരെ പ്രധാനമാണ്. കർക്കടകവാവ് ദിവസം പിതൃ ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ച് ഈറനണിഞ്ഞു പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടാണ് ബലിതർപ്പണം നടത്തുക. പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീർത്ഥങ്ങളിൽ ബലിയർപ്പിക്കുന്ന ദിവസമാണ് കർക്കടക വാവ്. കർക്കിടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടൽ പിതൃക്കൾക്ക് ഒരു വർഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് വിശ്വാസം.