എല്‍.ഡി.എഫിന്റെ അവിശ്വാസപ്രമേയം പാസായി; ചങ്ങനാശ്ശേരി നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി
കോട്ടയം: ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷ സന്ധ്യ മനോജിനും യു.ഡി.എഫ് ഭരണസമിതിക്കും എതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 37 അംഗ കൗണ്‍സിലില്‍ 19 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തേ പിന്തുണച്ച് വോട്ട് ചെയ്തു.
അവിശ്വാസ പ്രമേയത്തെ എതിര്‍ത്തിരുന്ന യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സിലില്‍ പങ്കെടുത്തില്ല. ഇവര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. മൂന്ന് ബി.ജെ.പി. അംഗങ്ങളും വിട്ടുനിന്നു. യു.ഡി.എഫ് നല്‍കിയ വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും 17-ാം വാര്‍ഡ് കൗണ്‍സിലറുമായ രാജു ചാക്കോ, 33-ാം വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവര്‍ പിന്തുണച്ചതോടെ അവിശ്വസ പ്രമേയം പാസാവുകയായിരുന്നു. ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി.
37 അംഗ കൗണ്‍സിലിലെ 17 അംഗങ്ങളാണ് എല്‍.എസ്.പി.ഡി ജോയിന്റ് രജിസ്ട്രാര്‍ ബിനു ജോണിന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍