യാത്രയയപ്പും സ്നേഹോപഹാര സമർപ്പണവും.
കോഴിക്കോട് RDO ഓഫീസിലേക്ക് സ്ഥലം മാറിപ്പോകുന്ന താമരശ്ശേരി താലൂക്ക് തഹസിൽദാർ സി. സുബൈറിനു താലൂക്ക് വികസന സമിതി യാത്രയയപ്പു നൽകി.ചടങ്ങിന്റെ ഉദ്‌ഘാടനവും മെമെന്റോ സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. അഷ്‌റഫ് മാസ്റ്റർ നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സുമ രാജേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദബീവി, വിവിധ സംഘടന പ്രതിനിധികളായ ടി. സി. വാസു, ഭരതൻ മാസ്റ്റർ, സി. കെ. കാസിം, ഗിരീഷ് തേവള്ളി, സലീം നരിക്കുനി, കെ. വി. സെബാസ്റ്റ്യൻ, പി. സി. മോയിൻകുട്ടി, ടി. എം. പൗലോസ്, ജോൺസൻ ചക്കാട്ടിൽ, സലീം പുല്ലടി, റെജി ജോസഫ്, അഹമ്മദ്കുട്ടി. പി. ടി, രാധാകൃഷ്ണൻ, സുധീഷ്കുമാർ എന്നിവർ സംസാരിച്ചു. തഹസിൽദാർ സുബൈർ യാത്രയയപ്പിന് നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍