കെ.സി.ഇ.യു താമരശ്ശേരി ഏരിയാ സമ്മേളനം സെമിനാറും പ്രതിഭാസംഗമവും സംഘടിപ്പിച്ചു

 
ഈങ്ങാപ്പുഴ:ജൂലായ് 30-ന് നരിക്കുനിയിൽ നടക്കുന്ന കേരള എംപ്ലോയിസ് യൂണിയൻ (സി ഐ ടി യു) താമരശ്ശേരി ഏരിയാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ഈങ്ങാപ്പുഴ              
വൈ.എം.സി.എ ഹാളിൽ സെമിനാറും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. കെ.സി.ഇ.യു കോഴിക്കോട് ജില്ലാ സെക്രട്ടറി എം.കെ ശശി ഉദ്ഘാടനം ചെയ്തു. പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ സി വേലായുധൻ അദ്ധ്യക്ഷനായിരുന്നു. സെമിനാറിൽ " നവകേരള സൃഷ്ടിയും സഹകരണ മേഖലയും" എന്ന വിഷയം അവതരിപ്പിച്ചു. യൂണിയൻ അംഗമായ പുതുപ്പാടി ഗ്രാമ പഞ്ചായത്തംഗം അജിത മനോജിനേയും യൂണിയൻ അംഗങ്ങളായവരുടെ കുട്ടികളിൽ നിന്നും എസ്‌.എസ്.എൽ.സി , +2 വിജയികളേയും പരിപാടിയിൽ ആദരിച്ചു.                 

സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയംഗം എം.ഇ ജലീൽ ടി.എ മൊയ്തീൻ യൂണിയൻ ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ പ്രദീപൻ,കെ വിജയകുമാർ, ഏരിയാ ട്രഷറർ രെജി ടി.എസ്,മുഹമ്മദ് ഷബീർ,സജീഷ് കെ.ജി,ലിജു വി, ഷാനിബ പി.കെ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ജിൽസൺ ജോൺ സ്വാഗതവും പുതുപ്പാടി യൂണിറ്റ് സെക്രട്ടറി പി.യു ബിജു നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍