വെള്ളക്കെട്ടിൽ വീണ് മരിച്ച കുരുന്നുകളുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു
താമരശ്ശേരി:കോരങ്ങാട് വെള്ളക്കെട്ടിൽ വീണ് മരിച്ച സഹോദരങ്ങളായ മുഹമ്മദ് ഹാദി, മുഹമ്മദ് ആഷിർ എന്നിവരുടെ വീട് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും, ഭാര്യ സാബിറ അഹമ്മദും സന്ദർശിച്ചു. വട്ടക്കൊരുവിലെ വീട്ടിൽ എത്തിയ മന്ത്രി ഇരുമക്കളെയും നഷ്‌ടമായ അബ്ദുൾ ജലീലിനെയും കുടുബാംഗങ്ങളെയും ആശ്വസിപ്പിച്ചു. പ്രാർത്ഥനയിലും പങ്കാളിയായി. പഞ്ചായത്തംഗം എ പി മുസ്തഫയും മറ്റ് രാഷ്ട്രീയ പ്രതിനിധികളും
മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍