കിണറും മതിലും അപകട ഭീഷണിയിൽ
താമരശ്ശേരി :സ്വകാര്യ വ്യക്തിയുടെ കിണറും മതിലും അപകട ഭീഷണിയിൽ . കോരങ്ങാട് മഖാം റോഡിൽ കെ കെ ശ്രീധരന്റെ കിണറും മതിലുമാണ് അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്.
റോഡിൽ നിന്നും മണ്ണ് നീക്കം ചെയ്തതോടെ
കിണറും മതിലും അപകടത്തിൽ ആകുകയായിരുന്നു.കാൽനടയാത്രക്കാർക്ക് പോലും അപകട ഭീഷണി ഉയർത്തുന്ന മതിൽ
സുരക്ഷിതത്തിൽ ആക്കണമെന്ന് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍