പൂനൂർ മങ്ങാട് സ്വദേശി സൗദിയിൽ നിര്യാതനായി
പൂനൂർ: മങ്ങാട്, വടക്കെ നെരോത്ത് കൊന്നക്കൽ മുജീബ്റഹ്മാൻ (44) സൗദിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതനായ പാലോന്നു കുഴിയിൽ മൂസ്സയാണ് പിതാവ്. മാതാവ് ആമിന. ഭാര്യ: ഹാജറ കരീറ്റിപ്പറമ്പ്. മക്കൾ: മുസവ്വിർ (എസ്.എസ്.എഫ് വടക്കെ നെരോത്ത് യുണിറ്റ് സെക്രട്ടറി) ആമിന, മുംജിത. സഹോദരങ്ങൾ: ബീരാൻ കോയ മാസ്റ്റർ (സെക്രട്ടറി-കേരള മുസ്ലിം ജമാഅത്ത് നരിക്കുനി സോൺ), നിസാർ മുസ്ലിയാർ (ഖൽഫാൻ കൊയിലാണ്ടി), കുഞ്ഞായിശ തടേങ്ങൽ, ഫാത്തിമ പാലക്കൽ, മറിയ പന്നൂർ, നഫീസ വയനാട്.
മയ്യിത്ത് നാട്ടിൽ കൊണ്ട് വരാനുള്ള നടപടിക്രമങ്ങൾ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

