കോഴിക്കോട് ആനക്കൊമ്പുമായി നാലംഗ സംഘം പിടിയിൽ
കോഴിക്കോട്: വിൽപ്പനക്കെത്തിച്ച ഇന്റിലിജൻസും ഫ്ലയിങ് സ്ക്വാഡും ചേർന്നാണ് സംഘത്തെ പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നും ആനക്കൊമ്പ് കണ്ടെടുത്തതായി അറിയിച്ചു. ഇവർ ആനക്കൊമ്പ് കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തു.
എഫ്ഐലി ടീമും, കോഴിക്കോട് ഫ്ലയിങ്, സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് നാലംഗ സംഘം പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കെ.എസ്.ആർ.ടി.സി പരിസരത്തു
ആനക്കൊമ്പുമായി നാലുപേരെ പിടികൂടിയത്.
മലപ്പുറം സ്വദേശികളാണ് പിടിയിലായത്. കൊമ്പുകൾ അട്ടപ്പാടിയിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍